Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Success Story

Idukki

പ​രീ​ക്ഷ​ണം വി​ജ​യി​ച്ചു; സ​മ്മി​ശ്ര കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ​യു​മാ​യി സി​ബി​ന്‍

തൊ​ടു​പു​ഴ:​ സ​മ്മി​ശ്ര കൃ​ഷി​യു​ടെ ക​ല​വ​റ​യാ​ണ് ജി​ല്ല​യി​ലെ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ഈ​സ്റ്റ് ക​ലൂ​രി​ലു​ള്ള സി​ബി​ന്‍ വ​ര്‍​ഗീ​സ് കോ​പ്ര​ത്തി​ന്‍റെ വി​ള​ഭൂ​മി.​ പ​ര​മ്പ​രാ​ഗ​ത ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ള്‍ സ​മ​ന്വ​യി​പ്പി​ച്ച് വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ക​യാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍. കാ​ഡ്‌​സി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ജൈ​വ​ശ്രീ അ​വാ​ര്‍​ഡ് ജേ​താ​വാ​യ സി​ബി​ന്‍റെ തോ​ട്ടം കാ​ര്‍​ഷി​ക പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും അ​നു​ഭ​വ സ​മ്പ​ത്തി​ന്‍റെ​യും ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ്.

പി​വി​സി പൈ​പ്പി​ല്‍ കു​രു​മു​ള​ക് ചെ​ടി​ക​ള്‍

ഈ ​ക​ര്‍​ഷ​ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം പി​വി​സി പൈ​പ്പ് താ​ങ്ങുകാ​ലാ​യി ഉ​പ​യോ​ഗി​ച്ചു​ള്ള കു​രു​മു​ള​ക് കൃ​ഷി​യാ​ണ്. 175 പി​വി​സി പൈ​പ്പു​ക​ളി​ല്‍ കു​രു​മു​ള​ക് തൈ​ക​ള്‍ ന​ട്ടുപി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ലി​ഞ്ച് വ​ണ്ണ​മു​ള്ള പൈ​പ്പാ​ണ് ഇ​തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

15 അ​ടി ഉ​യ​ര​മു​ള്ള പൈപ്പ് ര​ണ്ട​ര​യ​ടി താ​ഴ്ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ചീ​രാം​കു​ഴി, കു​മ്പു​ങ്ക​ന്‍ ഇന​ത്തി​ല്‍​പ്പെ​ട്ട തൈ​ക​ളാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. രാ​മ​പു​ര​ത്തുനി​ന്നാ​ണ് ചീ​രാം​കു​ഴി ഇനം തൈ​ക​ള്‍ വാ​ങ്ങി​യ​ത്.

പൈ​പ്പി​നു പു​റ​മേ പ​യ്യാ​നി, തേ​ക്ക് എ​ന്നി​വ​യി​ലും കു​രു​മു​ള​ക് കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. വീ​ടി​ന്‍റെ മു​റ്റ​ത്ത് കു​റ്റി​ക്കു​രു​മു​ള​കും ന​ട്ടു പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഞാ​റ്റുവേ​ല​യ്ക്കാ​ണ് തൈ​ക​ള്‍ ന​ടു​ന്ന​ത്.

പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍

അ​ബി​യു, റെ​ഡ് ലേ​ഡി ഇ​നം പ​പ്പാ​യ, റം​ബു​ട്ടാ​ന്‍, മം​ഗോ​സ്റ്റി​ന്‍, ടി​ഷ്യൂ​ക​ള്‍​ച്ച​ര്‍ വാ​ഴ, വി​വി​ധ​യി​നം ഞാ​വ​ല്‍ എ​ന്നി​വ​യെ​ല്ലാം കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. പേ​ര, വി​വി​ധ മാ​വി​ന​ങ്ങ​ള്‍ എ​ന്നി​വ ന​ടു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ കാ​ഡ്‌​സി​ലും പ്രാ​ദേ​ശി​ക​വു​മാ​യാ​ണ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്.

മ​റ്റു വി​ള​ക​ള്‍

ഡി​ x​ടി ഇ​നം തെ​ങ്ങ്, കാ​സ​ര്‍​ഗോ​ഡ​ന്‍, മൊ​ഹി​ന്ത് ന​ഗ​ര്‍ ഇ​നം ക​മു​ക് എ​ന്നി​വ​യും കൃ​ഷി​ചെ​യ്തി​ട്ടു​ണ്ട്. തോ​ട്ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് കൊ​ച്ചുകൂ​ടി ഇ​നം ജാ​തിക്കൃ​ഷി​യു​മു​ണ്ട്. മ​ര​ച്ചീ​നി, ചേ​ന, ഇ​ഞ്ചി, മ​ഞ്ഞ​ള്‍ എ​ന്നി​വ​യും ന​ല്ല വി​ള​വ് ന​ല്‍​കി​വ​രു​ന്നു. വെ​ണ്ട, വ​ഴു​ത​ന, പ​യ​ര്‍, കൊ​മ്പ​ന്‍​മു​ള​ക് എ​ന്നീ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളു​മു​ണ്ട്. ഇ​തി​ലൂ​ടെ​യും മി​ക​ച്ച വ​രു​മാ​നം നേ​ടു​ന്നു.


പു​ര​യി​ട​ത്തോ​ടു ചേ​ര്‍​ന്നു​ള്ള പാ​ടശേ​ഖ​ര​ത്തി​ല്‍ ഒ​രു​പ്പൂ​നെ​ല്‍​കൃ​ഷി​യും വി​ള​വെ​ടു​ത്തു ക​ഴി​യു​മ്പോ​ള്‍ പ​യ​ര്‍ കൃ​ഷി​യും ന​ട​ത്തു​ക​യെ​ന്ന​താ​ണ് സി​ബി​ന്‍റെ രീ​തി. റ​ബ​റി​ന് ഇ​ട​വി​ള​യാ​യി കാ​പ്പി, കൊ​ക്കോ എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സി​ബി​ന്‍.

മ​ത്സ്യം, കോ​ഴി വ​ള​ര്‍​ത്ത​ല്‍

ഗ്രാ​മ​പ്രി​യ ഇ​ന​ത്തി​ല്‍പ്പെ​ട്ട മു​പ്പ​ത് മു​ട്ടക്കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്നു​ണ്ട്. പു​ര​യി​ട​ത്തോ​ടു ചേ​ര്‍​ന്ന് വി​ശാ​ല​മാ​യ മീ​ന്‍കു​ള​മു​ണ്ട്. ന​ട്ട​ര്‍, വ​രാ​ല്‍ എ​ന്നീ​യി​നം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഈ ​മാ​സം നി​ക്ഷേ​പി​ച്ച് മ​ത്സ്യ​ക്കൃ​ഷി ആ​രം​ഭി​ക്കും. കു​ള​ത്തോ​ടു ചേ​ര്‍​ന്ന് തോ​ട് ഒ​ഴു​കു​ന്ന​തി​നാ​ല്‍ ഇ​വി​ടേക്ക് ആ​വ​ശ്യ​ത്തി​ന് ജ​ലം എ​ത്തി​ക്കാ​ന്‍ ക​ഴി​യും. നി​ല​വി​ല്‍ മൂ​ന്നേ​ക്ക​റി​ലു​ള്ള കൃ​ഷി ആ​റേ​ക്ക​റി​ലേ​ക്ക് വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​ണ് സി​ബി​ന്‍​ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.

ന​ന​യും വ​ള​പ്ര​യോ​ഗ​വും

വേ​ന​ല്‍​കാ​ല​ത്ത് മ​ണ്ണി​ലെ ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി പു​ത​യി​ടു​ന്ന​തി​നു പു​റ​മേ ആ​വ​ശ്യാ​നു​സ​ര​ണം ന​ന​യു​മു​ണ്ട്. പു​ത​യി​ടു​ന്ന​തുമൂ​ലം ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ലെ ക​ള​ശ​ല്യം ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​ന്നു. ജീ​വാ​ണു​വ​ള​ങ്ങ​ള്‍, മ​ണ്ണി​ര​ക​ന്പോ​സ്റ്റ്, ചാ​ണ​കം എ​ന്നി​വ​യാ​ണ് വ​ള​മാ​യി ന​ല്‍​കു​ന്ന​ത്. പ​ശു​വി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന ചാ​ണ​ക​മാ​ണ് എ​ല്ലാ വി​ള​ക​ള്‍​ക്കു​മു​ള്ള അ​ടി​സ്ഥാ​ന വ​ളം. ര​ണ്ടു പോ​ത്തി​ന്‍കി​ടാ​വി​നെക്കൂ​ടി വാ​ങ്ങാ​നും സി​ബി​ന് മോ​ഹ​മു​ണ്ട്.

പൊ​തു​പ്ര​വ​ര്‍​ത്ത​നം

കൃ​ഷി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ന​വും ഇ​ഴ​പാ​കി​യ ജീ​വി​ത​മാ​ണ് സിബിന്‍റേത്. ക​ഴി​ഞ്ഞ​പ്രാ​വ​ശ്യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സി​ബി​ന്‍ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ ലി​ന്‍​ഡ ഒ​ന്ന​ര​വ​ർ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ളാ​യ ആ​ല്‍​ബീ​ന, ഓ​ള്‍​വി​ന്‍, മ​രി​യ​റ്റ് എ​ന്നി​വ​രു​ടെ​യും ഭാ​ര്യ ലി​ന്‍​ഡ​യു​ടെയും അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​വും പ​ങ്കാ​ളി​ത്ത​വു​മാ​ണ് കാ​ര്‍​ഷി​കരം​ഗ​ത്ത് ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കു​തി​ക്കാ​ന്‍ സി​ബി​നെ പ്രാ​പ്ത​നാ​ക്കു​ന്ന​ത്.

കാ​ര്‍​ഷി​ക​രം​ഗ​ത്തെ പു​ത്ത​ന്‍ ച​ല​ന​ങ്ങ​ളും വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ് ശാ​സ്ത്രീ​യ​വും പ്രാ​യോ​ഗി​ക​വു​മാ​യ കൃ​ഷിരീ​തി​ക​ള്‍ അ​വ​ലം​ബി​ച്ചാ​ല്‍ മി​ക​ച്ച വ​രു​മാ​നം നേ​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് സി​ബിന്‍റെ നി​രീ​ക്ഷ​ണം.

Latest News

Corehub Up